 
പന്തളം : മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കുക , എ.ഡി.ജി.പി.യെ പുറത്താക്കുക, സർക്കാരിന്റെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക , വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. കെ.പി.സി.സി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ് ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. ടി.എൻ നരേന്ദ്രനാഥ്, കെ.ആർ വിജയകുമാർ , മഞ്ജു വിശ്വനാഥ് , ജി.അനിൽ കുമാർ, ശാന്തി സുരേഷ്, വൈ റഹീം റാവുത്തർ, പി.എസ് വേണുകുമാരൻ നായർ, പി.പി ജോൺ, പന്തളം വാഹിദ് , ബൈജു മുകടിയിൽ, എച്ച്.ഹാരീസ്, മുരളിധരൻ നായർ, വനോദ് മുകടിയിൽ , മജീദ് കോട്ടവീട് ,റെജി ജോൺ , കുട്ടപ്പൻ നായർ, കോശി കെ മാത്യു , ബാബു മോഹൻദാസ് , പി.കെ രാജൻ , രവികുമാർ, സോളമൻ വരവുകാലയിൽ, സജാദ് കടക്കാട്,ബിജുസൈമൺ , ഭാസ്‌കരൻ കുളഞ്ഞി , മത്തായി കുന്നിക്കുഴി,സെൽവകുമാർ എന്നിവർ പ്രസംഗിച്ചു.