 
തിരുവല്ല : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, പെരിങ്ങര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ അഭിമുഖ്യത്തിൽ കർഷകരുടെ ഓണച്ചന്ത ചാത്തങ്കരിയിൽ തുടങ്ങി. കർഷകരിൽ നിന്ന് 10% അധികവില നൽകി വാങ്ങിയ പച്ചക്കറികൾ പൊതുവിപണിയിലെ വിലയേക്കാൾ 30% വരെ കുറഞ്ഞ വിലയ്ക്ക് ഓണച്ചന്തയിലൂടെ ഉപഭോക്താക്കൾക്ക് വിൽക്കും. 14 വരെ ഓണച്ചന്ത പ്രവർത്തിക്കും. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. പെരിങ്ങര കൃഷി ഓഫീസർ ഡോ.അഞ്ജു മറിയം ജോസഫ്, പെരിങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന മാത്യു അദ്ധ്യക്ഷയായി. ബ്ലോക്ക് മെമ്പർ അനു സി.കെ, വാർഡ് മെമ്പർമാരായ റിക്കുമോനി വർഗീസ്, ജയ ഏബ്രഹാം, ശാന്തമ്മ ആർ.നായർ, മാത്തൻ ജോസഫ്, സനിൽകുമാരി എസ്, അശ്വതി രാമചന്ദ്രൻ, ചന്ദ്രു എസ്, കാർഷിക വികസനസമിതി അംഗങ്ങളായ പ്രമോദ് ഇളമൺ, ഓമന മോഹൻദാസ്, അജു ഉമ്മൻ, സുഗോർ, അസി.കൃഷി ഓഫീസർ പ്രേംകുമാരി എൽ എന്നിവർ സംസാരിച്ചു.