തിരുവല്ല: മാർ അത്തനേഷ്യസ് കോളേജ് ഫോർ അഡ്വാൻസ് സ്റ്റഡീസിലെ (MACFAST), ഗ്രാജുവേഷൻ സെറിമണി ഇന്നലെ തിരുമൂലപുരം എം.ഡി.എം ജൂബിലി ഹാളിൽ നടത്തി. രാവിലെ 9.30ന് ആരംഭിച്ച ചടങ്ങിൽ 2021-2023, 2022-2024 ബാച്ചുകളിലെ എം.ബി.എ, എം.സി.എ, എം. എസ്. സി ബയോസയൻസസ് വിഭാഗത്തിലെ 618 വിദ്യാർത്ഥികൾക്ക് ബിരുദദാനം ചെയ്തു. ബാച്ചുകളിൽനിന്ന് യൂണിവേഴ്‌സിറ്റി റാങ്ക് നേടിയ 50ഓളം വിദ്യാർത്ഥികൾക്ക് മെഡൽ നൽകി ആദരിച്ചു. തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പ് റവ.ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബൗദ്ധിക ജ്ഞാനത്തോടൊപ്പം തന്നെ വിദ്യാർത്ഥികളുടെ നൈപുണീ വികാസവും മാക്‌സാസ്റ്റ് ലക്ഷ്യമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണ സ്വാമി മുഖ്യാതിഥിയായി. തുടർന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ഇവരുടെ രക്ഷിതാക്കളും പങ്കെടുത്ത ദക്ഷിണ 2024 ബിരുദദാനചടങ്ങ് കോളേജ് യൂട്യൂബ് ചാനലായ 'മാക്മാസ്റ്റ് ഒഫീഷ്യലിലൂടെ തൽസമയ സംപ്രേക്ഷണം ചെയ്തു. കോളേജ് ഡയറക്ടർ ഫാ.ഡോ.ചെറിയാൻ ജെകോട്ടയിൽ, പ്രിൻസിപ്പൽ ഡോ.വർഗീസ് കെ.ചെറിയാൻ, റിസർച്ച് ഡയറക്ടർ റവ. ഡോ.മാത്യു മഴവഞ്ചേരിൽ എന്നിവർ പ്രസംഗിച്ചു.