12-sob-mariyamma-abrham
മറിയാമ്മ ഏബ്രഹാം

നാരങ്ങാനം: മനോവൈകല്യമുള്ള മകനോടൊപ്പം കഴിഞ്ഞിരുന്ന വീട്ടമ്മയെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. നാരങ്ങാനം നിരന്നകാലാ ജംഗ്ഷന് സമീപം മേമുറിയിൽ പരേതനായ ചെറിയാൻ ഏബ്രഹാമിന്റെ ഭാര്യ മറിയാമ്മ ഏബ്രഹാം (76) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8 മണിയോടെയാണ് സമീപവാസികൾ മൃതശരീരം കണ്ടത്. മുഖത്തും ശരീരഭാഗങ്ങളിലും പാടുകളും രക്തം കട്ടപിടിച്ച പോലെയും കണ്ടിരുന്നു. ആറന്മുള പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. സംസ്‌കാരം പിന്നീട്. മക്കൾ : കെ.സി.ഏബ്രഹാം (സജൻ), കെ.സി.ജോൺ.