
തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ വയോജന മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 9 മുതൽ പഞ്ചായത്ത് ഹാളിൽ നടക്കും. മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനിൽകുമാർ മുഖ്യാതിഥിയാകും. ആയുർവ്വേദ മെഡിക്കൽ ഓഫീസർ ഡോ.അഭിനേഷ് ഗോപൻ ക്യാമ്പ് വിശദീകരിക്കും. വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട്, സെക്രട്ടറി പി.മനോജ് കുമാർ എന്നിവർ പ്രസംഗിക്കും. ഉന്നതവിജയം നേടിയവരെ യോഗത്തിൽ അനുമോദിക്കും.