കോഴഞ്ചേരി : പമ്പാനദിയിൽ കുളിക്കാനിറങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവർ മുങ്ങിമരിച്ചു. കോഴഞ്ചേരി തെക്കേമല പന്നിവേലിച്ചിറ പൗർണ്ണമി ഭവനിൽ പ്രസാദ് (56) ആണ് മരിച്ചത്. കോഴഞ്ചേരി വണ്ടിപ്പേട്ട സ്റ്റാൻഡി​ലെ ഡ്രൈവറാണ്. ഇന്നലെ വൈകിട്ട് 5ന് കോഴഞ്ചേരി പാലത്തിന് സമീപമാണ് കുളിക്കാനിറങ്ങിയത്. ഒഴുക്കിൽപെട്ട് നദിയിൽ മുങ്ങിപ്പോയ പ്രസാദി​നെ അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീം കോഴഞ്ചേരി ചന്തക്കടവിന് സമീപത്തു നിന്ന് മുങ്ങിയെടുത്തു. മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ; ഷീല. മകൾ: നിമിഷ.