
മല്ലപ്പള്ളി : പുറമറ്റം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണം വിപണി കർഷകച്ചന്ത ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി ജോണിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു മുഖ്യപ്രഭാഷണം നടത്തി. കോയിപ്രം ബ്ലോക്ക് അംഗം ശോശാമ്മ ജോസഫ് ആദ്യ വിൽപ്പന നടത്തി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ അമ്പിളി , കെ.ഓ.മോഹൻദാസ്, കെ.വി.രശ്മി മോൾ, ജൂലി കെ.വർഗീസ്, ശോശാമ്മ തോമസ്, ഷിജു പി.കുരുവിള, കൃഷി ഓഫീസർ അഖില പാഹി എന്നിവർ പങ്കെടുത്തു.