bandi

തിരുവല്ല : കടപ്ര പഞ്ചായത്ത്‌ ഏഴാം വാർഡിൽ ജെ.എൽ.ജി ഗ്രൂപ്പിന്റെ സഹകരണത്തോടെ ചെയ്ത ബന്ദിപ്പൂ കൃഷിയുടെ വിളവെടുത്തു. ചക്കാലമലയിൽ തമ്പി - ജോസി ദമ്പതികൾ സ്വന്തം പുരയിടത്തിൽ ഹരിതശ്രീ ജെ.എൽ.ജി ഗ്രൂപ്പിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ ജില്ലാമിഷൻ ഓഫീസിൽ നിന്നും തൈകൾ എത്തിച്ചു കൃഷി ചെയ്യുകയായിരുന്നു. ജൂലായിലാണ് കൃഷിയിറക്കിയത്. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാഅശോകൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മിനി ജോസ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശിവദാസ് യു.പണിക്കർ, ജെ.എൽ.ജി ബ്ലോക്ക് കോർഡിനേറ്റർ മഞ്ജു, ക്ലസ്റ്റർ ലെവൽ കോഡിനേറ്റർ സിനി ജോൺസൺ, കുടുംബശ്രീ ചെയർപേഴ്സൺ വത്സല ഗോപാലകൃഷ്ണൻ, വൈസ് ചെയർപേഴ്സൺ ഇന്ദിരാ സുരേന്ദ്രൻ, സി.ഡി.എസ് മെമ്പർ മണിയമ്മ കൊച്ചുകുട്ടൻ, ബാബു, കെ.എം.ബേബിക്കുട്ടി, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.