market

തിരുവല്ല : നെടുമ്പ്രം കൃഷിഭവനിൽ കർഷക ചന്തയുടെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാൻ ഉദ്ഘാടനം ചെയ്തു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി ആദ്യ വില്പന നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രലേഖ, വിശാഖ് വെൺപാല, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലേഷ് മങ്ങാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രീതിമോൾ, വൈശാഖ്, ജിജോ ചെറിയാൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ മിനി എം.പിള്ള, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജാനറ്റ് ഡാനിയേൽ, കൃഷി ഓഫീസർ സുധീന്ദ്ര.വൈ. എസ്, കൃഷി അസിസ്റ്റന്റ് ജ്യോതി ആർ.എസ് തുടങ്ങിയവർ പങ്കെടുത്തു.