തിരുവല്ല: കുമ്പഴ സംസ്ഥാന പാതയിൽ ഇരവിപേരൂർ ജംഗ്ഷൻ മുതൽ കല്ലുമാലി ജംഗ്ഷൻ വരെ രൂപപ്പെട്ട കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കണമെന്നും, നെല്ലാട് കല്ലിശേരി റോഡിൽ കേബിൾ ഇടുന്നതിനു വേണ്ടി എടുത്ത കുഴികൾ നികത്തണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ഇരവിപേരൂർ ഓതറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പി.ഡബ്ലിയു അസി. എൻജിയറുടെ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ കെ.പി സി.സി നിർവാഹക സമിതിയംഗം ജോർജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. ഇരവിപേരൂർ മണ്ഡലം പ്രസിഡന്റ് സുനിൽ മറ്റത്ത് അദ്ധ്യക്ഷത വഹിച്ചു.