
പത്തനംതിട്ട: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ജില്ലയിലെ (അടൂർ താലൂക്ക് ഒഴികെയുള്ള) ഒ.ബി.സി വിഭാഗത്തിലെ വിധവകളായ വനിതകൾക്ക് പുനർജനി സ്വയം തൊഴിൽ വായ്പ ലഭിക്കും. കുടുംബവാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധീകരിക്കരുത്. വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ വിധവ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പരമാവധി വായ്പ തുക 5 ലക്ഷം രൂപയാണ്. പലിശ നിരക്ക് എഴുശതമാനം . പ്രായപരിധി 60 വയസ്. അപേക്ഷഫോമിനും കൂടുതൽ വിവരത്തിനും പത്തനംതിട്ട ഹെഡ് പോസ്റ്റ് ഒാഫീസിനു സമീപം പ്രവർത്തിക്കുന്ന കോർപറേഷന്റെ ജില്ലാ ഓഫീസ്. ഫോൺ 04682226111, 2272111, 9447710033.