
ചെങ്ങന്നൂർ : സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം രാജ്യത്തെ പുരോഗമന മതേതര രാഷ്ട്രീയത്തിനാകെ കനത്ത നഷ്ടമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാൻ പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ വ്യക്തമായ ദാർശനിക കാഴ്ചപ്പാടോടെ നോക്കിക്കാണുകയും മതേതര പുരോഗമന പക്ഷത്ത് നിന്നുള്ള ജനകീയ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്നും അദ്ദേഹത്തിന്റെ വേർപാട് പുരോഗമന പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണെന്നും സജി ചെറിയാൻ അനുസ്മരിച്ചു.