onam-
കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിൽ നടന്ന ഓണാഘോഷം

കോന്നി: ശ്രീനാരായണ പബ്ലിക് സ്കൂളിൽ ഓണാഘോഷ പരിപാടികൾ സ്കൂൾ മാനേജർ കെ.പത്മകുമാർ ഭദ്രദീപം തെളിയിച്ച ഉദ്ഘാടനം ചെയ്തു. സ്കൂൾ സെക്രട്ടറി സി.എൻ വിക്രമൻ, സ്കൂൾ എക്സിക്യൂട്ടീവ് മെമ്പർമാരായ ടി.പി സുന്ദരേശൻ, സുനിൽ മംഗലത്ത്, ജി.സോമനാഥൻ, പി.കെ പ്രസന്നകുമാർ, സുരേഷ് ചിറ്റിലക്കാട്, സ്കൂൾ ബോർഡ് ഒഫ് ഡയറക്ടേഴ്സ് അംഗങ്ങളായ കെ.ആർ സലീലനാഥ്‌, ജി.സുധീർ, ചെന്നീർക്കര ശാഖാ പ്രസിഡന്റ് എം.ആർ മനുകുമാർ, പ്രിൻസിപ്പൽ സിന്ധു പവിത്രൻ, വൈസ് പ്രിൻസിപ്പൽ ദിവ്യാ സദാശിവൻ,നിസി മോൾ, സ്റ്റാഫ് സെക്രട്ടറി ബിന്ദു .പി എന്നിവർ പങ്കെടുത്തു.