കുളനട: കുളനട ഗ്രാമപഞ്ചായത്തും, കൃഷിഭവനും , തൊഴിലുറപ്പും പദ്ധതിയും, ജെ.എൽ ജി. ഗ്രൂപ്പും സംയുക്തമായി ഉള്ളന്നൂർ നാലാം വാർഡിൽ കൃഷി ചെയ്ത ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ കുളനട ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ചാന്ദിനി സന്തോഷും കൃഷിഭവനിലെ ഉദ്യോഗസ്ഥരായ ലിനി, ഷിജില, ശ്രീജ എന്നിവരും വാർഡ് മെമ്പറായ വിനോദ് കുമാർ, ബിജു പരമേശ്വരനും, ഉദ്യോഗസ്ഥരായ അഭിഷേക്, വിഷ്ണു, ബിന്ദു, അഞ്ചു, രജിത, വരലക്ഷ്മിയും, തൊഴിലുറപ്പ് മേറ്റുമാരായ ബിന്ദു ബിജു, സോളി സജി കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു.