pandalam-thekkekara-panch
പി.ബി ഹർഷ കുമാർ ഉദ്ഘാടനം ചെയ്യുന്നത്‌

പന്തളം : തെക്കേക്കര കുടുംബശ്രീ സി.ഡി.എസ് ' ഗ്രാമീണ സമ്പദ്ഘടനയും കുടുംബശ്രീയും' എന്ന വിഷയത്തിൽ സെമിനാർ നടത്തി. സെമിനാർ സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. കാനറാബാങ്ക് അഗ്രികൾച്ചർ റീജിയൺ മാനേജർ ലക്ഷമി വിഷയാവതരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ പ്രിയ ജ്യോതികുമാർ അദ്ധ്യക്ഷത വഹിച്ചു. തട്ടയിൽ സർവീസ് സഹരണ ബാങ്ക് പ്രസിഡന്റ് കെ.വി. കേശവക്കുറുപ്പ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.കെ.സുരേഷ്, ശരത്കുമാർ, സി ഡി എസ്അംഗങ്ങളായ ശാലിനി സുരേഷ്, ലേഖ ഷാബി, ഗൗരി, വൈസ് ചെയർപേഴ്‌സൺ ശ്രീദേവി, ചെയർപേഴ്‌സൺ രാജി പ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് എന്നിവർ പങ്കെടുത്തു.