
റാന്നി : അഡ്വ.പ്രമോദ് നാരായൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 16.2 ലക്ഷം രൂപ ചെലവഴിച്ച് നാറാണംമൂഴി ബഡ് സ്കൂളിലേക്ക് ബസ് വാങ്ങിനൽകി.
ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് , ജില്ലാ പഞ്ചായത്തംഗം ജെസ്സി അലക്സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ, സന്ധ്യ അനിൽ, സാംജി ഇടമുറി, മിനി ഡൊമിനിക്, അദ്ധ്യാപകൻ കെ.ആർ.രതീഷ്, പി.ടി.എ പ്രസിഡന്റ് എം.പി.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.