
നെടുമ്പ്രം: ഗ്രാമപഞ്ചായത്തിൽ ആയുർവേദ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങും മാത്യു റ്റി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു . ചന്ദ്രലേഖ, സൈലേഷ് മങ്ങാട്ട്, ഗിരീഷ്‌കുമാർ എൻ.എസ്സ്, പ്രീതിമോൾ ജെ, തോമസ് ബേബി, വൈശാഖ് പി, ജില്ലാ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.സൌമ്യ, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ.അഭിനേഷ് ഗോപൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.