b

കോന്നി: ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത്, കല്ലേലി സർക്കാർ ആയുർവേദ ഡിസ്‌പെൻസറി എന്നിവയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കെ യു ജിനേഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അദ്ധ്യക്ഷതവഹിച്ചു. മണിയമ്മ രാമചന്ദ്രൻ, സ്മിത സന്തോഷ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ വി ,ജി ശ്രീകുമാർ, ഷീബ സുധീർ, രഘു വി കെ, മോഹനൻ പിള്ള, മെഡിക്കൽ ഓഫീസർ ഡോ: സുധീന എന്നിവർ സംസാരിച്ചു.