
റാന്നി: ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പുഷ്പകൃഷിയുടെ വിളവെടുപ്പു നടത്തി.നാറാണംമൂഴി കൃഷിഭവൻ നൽകിയ ഹൈബ്രിഡ് ഇനത്തിൽപ്പെട്ട ചെണ്ടുമല്ലി പൂക്കളാണ് വിദ്യാലയ മുറ്റത്ത് പൂവിട്ടത്.സ്‌കൂളിലെ ഓണാഘോഷത്തിന് ഈ പൂക്കളാണ് അത്തപ്പൂവിടുന്നതിനായി ഉപയോഗിച്ചത്. നാറാണംമൂഴി ഗ്രാമ പഞ്ചായത്തംഗം സാംജി ഇടമുറി വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.പ്രിൻസിപ്പൽ എസ് ബീന അദ്ധ്യക്ഷത വഹിച്ചു.പ്രഥമാദ്ധ്യാപിക ഇൻചാർജ് കെ.കെ ശശീന്ദ്രൻ,പി.ടി.എ പ്രസിഡന്റ് കെ.എസ് സുനിൽ കുമാർ,എസ്.എം.സി ചെയർമാൻ എം.വി പ്രസന്നകുമാർ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി പുഷ്പരാജൻ,അദ്ധ്യാപകരായ ടി അമ്പിളി,സിന്ധു എം.സോമൻ,സി.ജി ഉമേഷ് എന്നിവർ പ്രസംഗിച്ചു.