
റാന്നി : ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന സഹായികേന്ദ്രത്തിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിന് പട്ടിക വർഗക്കാരായ ഉദ്യോഗാർത്ഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. 20 നും 35 നും മദ്ധ്യേ പ്രായമുള്ള സർക്കാർ അംഗീകൃത സ്ഥാപനത്തിൽനിന്ന് കമ്പ്യൂട്ടർ കോഴ്‌സുകൾ വിജയിച്ചവരുമായിരിക്കണം.
മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് അറിഞ്ഞിരിക്കണം. വെള്ളകടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസൽ സഹിതം 30 ന് രാവിലെ 11 ന് റാന്നി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിൽ വോക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ : 04735 227703.