14-jandumalli
ഹരിത കർമ്മ സേന തുമ്പമൺ ഗവ. യു. പി. എസിൽ കൃഷിചെയ്ത ജണ്ടുമല്ലികൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്​ റോണി സക്കറിയ നിർവഹിക്കുന്നു

തുമ്പമൺ : ഹരിത കർമ്മ സേന തുമ്പമൺ ഗവ.യു.പി.എസിൽ കൃഷിചെയ്ത ജണ്ടുമല്ലികൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്​ റോണി സക്കറിയ നിർവഹിച്ചു. തുമ്പമൺ കൃഷിഭവനും ബ്ലോക്ക്​ പഞ്ചായത്തും സംയുക്ത മായാണ് പദ്ധതി നടപ്പിലാക്കിയത്. ബ്ലോക്ക്​ പഞ്ചായത്ത്​ പദ്ധതിയിലൂടെ തുമ്പമൺ ഗ്രാമ പഞ്ചായത്തിലെ 5 സംഘകൃഷികൾ ആണ് ഇത്തവണ ജണ്ടുമല്ലി കൃഷി ഏറ്റെടുത്തിരിക്കുന്നത്.