വാഴമുട്ടം : വയനാടിനെ ചേർത്ത് പിടിക്കാൻ കുഞ്ഞ് കരങ്ങൾ തന്നാലാവുന്നത് നല്കി പൂക്കളമൊരുക്കിയത് ഓണക്കാലത്തെ വ്യത്യസ്ത കാഴ്ച്ചയായി.വാഴമുട്ടം നാഷണൽ സ്‌കൂളിലെ കുട്ടികളാണ് നാണയം കൊണ്ട് പൂക്കളം ഒരുക്കിയത്. സ്‌നേഹ പൂക്കളത്തിലൂടെ സ്വരൂപിക്കുന്ന തുക വയനാടിന് വേണ്ടി നല്കാനാണ് കുട്ടികളുടെ തീരുമാനം.സ്‌കൂൾ ലീഡർ അൽക്ക സന്തോഷിന്റെ നേതൃത്വത്തിലാണ് നാണയപ്പൂക്കളം എന്ന ആശയം ഉദിച്ചത്. സ്‌കൂളിലെ തന്നെ ശ്രീഹരിയെന്ന വിദ്യാർത്ഥിയുടെ കരൾ മാറ്റിവയ്ക്കൽ ചികിത്സാർത്ഥം കുട്ടികൾ ധനശേഖരണം നടത്തുന്നതിനൊപ്പമാണ് വയനാടിനൊപ്പം പദ്ധതിയിലൂടെ ഓണനാളിൽ നാഷണൽ സ്‌കൂൾ വിദ്യാർത്ഥികൾ മാതൃകയാകുന്നത്.ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ, അദ്ധ്യാപകരായ റൂബി ഫിലിപ്‌സ്, സുനില കുമാരി,സന്ധ്യ. ജി.നായർ,ദീപ്തി ആർ നായർ, ടി.ആർ.പാർവ്വതി ,ലക്ഷ്മി ആർ.നായർ,ദീപ്തി വാസുദേവ്, ആർ. അരുൺ നാഥ്, പി. ആകാശ് എന്നിവർ നേതൃത്വം നൽകി.