
കോന്നി : സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പിയോഗം കോളേജിലെ ഭൂമിത്രാസേന ക്ലബ്ബ് സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് നിർമ്മിച്ച നക്ഷത്രവനത്തിന്റെ ഉദ്ഘാടനം കോന്നി ഡെപ്യൂട്ടി ഡി.എഫ്.ഒ കെ.കെ.മനോജും കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ബി.എസ്. കിഷോർ കുമാറും ചേർന്ന് നിർവഹിച്ചു. ഭൂമിത്രസേന കോർഡിനേറ്റർ വി.എസ്.ജിജിത്ത്, ഐ.ക്യു.എ.സി കോർഡിനേറ്റർ എം.സിമി, ഡോ.കെ.കൃഷ്ണകുമാരി എന്നിവർ പങ്കെടുത്തു. ജന്മനക്ഷത്രങ്ങളുമായി ബന്ധപ്പെട്ട വിവിധയിനം വൃക്ഷതൈകളാണ് വനത്തിൽ ഒരുക്കിയിരിക്കുന്നത്. അന്യംനിന്നുപോകുന്ന ഇത്തരം വൃക്ഷങ്ങളെ സംരക്ഷിക്കാനും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുവാനും ഇത്തരത്തിലുള്ള മാതൃകകൾ സഹായകരമാകുമെന്ന് ഡെപ്യൂട്ടി ഡി.എഫ്.ഒ പറഞ്ഞു.