janatha

പത്തനംതിട്ട : കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും ഇന്ത്യാ മുന്നണിയുടെ മുൻനിര നേതാവുമായിരുന്ന സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ നാഷണൽ ജനതാദൾ ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് ജോൺ സാമുവേലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വത്സമ്മ ജോൺ, ജനറൽ സെക്രട്ടറി മധു ചെമ്പുകുഴി, ശാന്തിജൻ ചൂരക്കുന്നേൽ, ഷാജി, ജെയ്‌സൻ ഉതുങ്കുഴിയിൽ, വിലാസിനി പാപ്പൻ, മണിമോഹൻ, തങ്കമണി കുമാരൻ, സിനിരാജ് എന്നിവർ പ്രസംഗിച്ചു.