പന്തളം: പെരുമ്പുളിക്കൽ കുളവള്ളിയിൽ കക്കൂസ് മാലിന്യം വയലിലേക്ക് തള്ളിയതായി പരാതി. ഇന്നലെ വെളുപ്പിന് 5.30നായിരുന്നു സംഭവം. ടാങ്കർ ലോറിയിൽ കൊണ്ടു വന്നമാലിന്യം റോഡിലും വയലിലുമായി തള്ളിയ നിലയിലാണ്. പന്തളം നഗരസഭയുടെയും പന്തളം തെക്കേക്കര പഞ്ചായത്തിന്റെ അതിർത്തി ഭാഗവുമാണ് ഇവിടം. മുൻ ബ്ലോക്ക് പഞ്ചായത്തംഗം രഘുപെരുമ്പുളിക്കൽ പന്തളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.