
പത്തനംതിട്ട : നഗരത്തിലും വാർഡുകളിലും തെരുവുവിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് യു ഡി എഫ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ വേറിട്ട സമരം സംഘടിപ്പിച്ചു . ട്യൂബ് ലൈറ്റുകൾ ഉയർത്തിപ്പിടിച്ചും മെഴുകുതിരി കത്തിച്ചു പിടിച്ചുമാണ് പ്രതിഷേധിച്ചത്. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ജാസിം കുട്ടി വിഷയം അവതരിപ്പിച്ചു. അംഗങ്ങളായ അഡ്വ.എ.സുരേഷ് കുമാർ, അഡ്വ.റോഷൻ നായർ, എം.സി.ഷെറീഫ്, സിന്ധു അനിൽ, റോസ്ലിൻ സന്തോഷ്, സി കെ അർജുനൻ,ആനി സജി, മേഴ്‌സി വർഗീസ്, അഖിൽ അഴൂർ, ആൻസി തോമസ്, ഷീന രാജേഷ് എന്നിവർ നേതൃത്വം നൽകി.