മുണ്ടിയപ്പള്ളി : മുണ്ടിയപ്പള്ളി വൈ.എം.സി.എ യൂണിവൈ ഓണസമൃദ്ധി പദ്ധതി പ്രകാരം വള്ളമല എസ്.എ.എൽ പി.എസിൽ നടന്ന പായസക്കിറ്റ വിതരണ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സൂസൻ മാത്യു നിർവഹിച്ചു. നിർമ്മൽ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു വൈ.എം.സി.എ സെക്രട്ടറി റോയ് വർഗീസ് ഇലവുങ്കൽ, ട്രഷറർ മാത്യു ചെറിയാൻ, ആശാ സനൽ ൽ ,നിബു കുര്യൻ, എസകയേൽ തുടങ്ങിയവർ പ്രസംഗിച്ചു.