തുമ്പമൺ: തുമ്പമൺ സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ സഹകരണ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. പ്രസിഡന്റായി ജോസ് പി.സി പോത്തുകണ്ടത്തിലിനെ തിരഞ്ഞെടുത്തു. സന്തോഷ് ജോർജ് കോട്ടയ്ക്കത്താണ് വൈസ് പ്രസിന്റ്. ബിജുഫിലിപ്പ്, ആർ.ശ്രീരാജ്, സി.കെ സുകുമാരൻ, അഡ്വ.സാംകോശി, തെരേസ ജോർജ്, രമണി തോമസ്, കെ.എസ് ജ്യോതിഷ്, അഖിൽ വി. ദേവൻ,വി.വി സിജി എന്നിവരാണ് വിജയിച്ച മറ്റുള്ളവർ.