aranmula-niyojaka-mandala

ആറന്മുള : ആറന്മുളമണ്ഡലം യു.ഡി.എഫ് നേതൃയോഗം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. സെപ്തംബർ 24, 25, 26 തീയതികളിൽ ആറന്മുള നിയോജക മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങൾക്ക് മുൻപിൽ മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചു. മണ്ഡലം ചെയർമാൻ ടി.എം.ഹമീദ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ എ.ഷംസുദ്ദീൻ, മാലേത്ത് സരളാദേവി, ജോൺ കെ.മാത്യൂസ്, അഡ്വ.ജോൺസൺ വിളവിനാൽ, അനീഷ് വരിക്കണ്ണാമല, ജെറി മാത്യു സാം, കെ.ജാസിംകുട്ടി, അജിത്ത് മണ്ണിൽ, എം.എച്ച്.ഷാജി, സാം മാത്യു എന്നിവർ പ്രസംഗിച്ചു.