14-netaji-pramadom

പ്ര​മാടം: ഓണാഘോഷത്തിലും പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ വയനാടിനെ മറന്നില്ല. ഓണപൂക്കളത്തോടൊപ്പം അവർ സമാഹരിച്ച പത്ത് രൂപയുടെ നാണയത്തുട്ടുകൾ കൊണ്ട് സ്‌കൂളിന്റെ പൂമുഖത്ത് പൂക്കളമിട്ടു. വയനാട്ടിലെ വെള്ളാർമല സ്‌കൂളിലെ കൂട്ടുകാരുടെ സങ്കടമൊപ്പാൻ വേണ്ടിയാണ് വിദ്യാർത്ഥികൾ നാണയ സമാഹരണം നടത്തിയത്. വെള്ളാർമല സ്‌കൂളിലേക്ക് ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ വാങ്ങിക്കാനാണ് ഈ നാണയത്തുട്ടുകളുടെ കരുതൽ. പി.ടി​.എ പ്രസിഡന്റ് ഫാ.ജിജി തോമസിന്റെ അദ്ധ്യക്ഷതയിൽ ചലച്ചിത്ര നടൻ കോബ്രാ രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. മുഴുവൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർ ഓണസദ്യ ഒരുക്കി. അത്തപ്പൂക്കള മത്സരവും ഓണക്കളികളും സംഘടിപ്പിച്ചു.