
മല്ലപ്പള്ളി : മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ 2024 - 25 വാർഷിക പദ്ധതിയോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തിലെ ആശ്രയ, അതിദാരിദ്ര്യർക്ക് ഓണക്കിറ്റ് വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.സാം പട്ടേരിയുടെ അദ്ധ്യക്ഷതയിൽ 130 കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി പ്രസിഡന്റ് വിദ്യാമോൾ.എസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോൺ തോമസ് പണിക്കമുറി, ഗീതാ കുര്യക്കോസ്, ഗീതു ജി.നായർ, പ്രകാശ് കുമാർ, ഷാന്റി ജേക്കബ്, രോഹിണി ജോസ്, ബിന്ദു മേരി തോമസ്, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു മനോജ് എന്നിവർ പ്രസംഗിച്ചു.