 
ചെങ്ങന്നൂർ: ഗുരു ചെങ്ങന്നൂർ ചതയം ജലോത്സവത്തിന്റെ ഭാഗമായി നടത്തിയ വഞ്ചിപ്പാട്ട് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഓതറ ഒന്നാസ്ഥാനവും മുണ്ടങ്കാവ് രണ്ടാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ കീഴ്വന്മഴിയാണ് ഒന്നാമത് എത്തിയത്. ആറന്മുള പള്ളിയോടസേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ മത്സരം ഉദ്ഘാടനംചെയ്തു. ജലോത്സവ സമിതി ചെയർമാൻ എം.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ആർ പ്രഭാകരൻ നായർ, ജനറൽ കൺവീനർ അജി.ആർ.നായർ, കെ.ജി.കർത്താ, ജോൺ മുളങ്കാട്ടിൽ, എസ്.വി.പ്രസാദ്, സജിത്ത് മംഗലത്ത്, വിനോദ് കുമാർ, മുരുകൻ, പദ്മകുമാർ, എന്നിവർ പ്രസംഗിച്ചു.