പത്തനംതിട്ട : കോഴഞ്ചേരിയിലെ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ അതേ സ്‌കൂളിലെ വിദ്യാർത്ഥി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് വിദ്യാർത്ഥികളെ മാതാപിതാക്കൾക്കൊപ്പം ആറന്മുള പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സ്‌നേഹിക്കുന്ന പെൺകുട്ടിയെ കളിയാക്കിയതിന് മർദ്ദിച്ച ശേഷം മറ്റൊരു വിദ്യാർത്ഥിയെക്കൊണ്ട് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി കുട്ടിയുടെ കൂട്ടുകാർക്ക് അയച്ചു കൊടുക്കുകയായിരുന്നു. മർദ്ദിച്ച കുട്ടിയുടെ മാതാപിതാക്കളോട് സ്കൂളിൽ നിന്ന് മകന്റെ ടി.സി വാങ്ങിപ്പോകാനറിയിച്ചു. ഒരാളെ സസ്‌പെൻഡ് ചെയ്യാനും തീരുമാനിച്ചു.