തിരുവല്ല : നെൽകൃഷിക്കായി പാടശേഖരം വൃത്തിയാക്കാൻ പോയ കർഷകനെ വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇരതോട് ആശാൻകുടി വീട്ടിൽ കൊച്ചുമോൻ (54) ആണ് മരിച്ചത്. ഇന്നലെ രാവിലെ പാടശേഖരത്ത് പായൽ വാരാൻ പോയതാണ്. വൈകുന്നേരമായിട്ടും തിരിച്ചുവരാത്തതിനാൽ വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് പാടത്തെ വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കണ്ടത്. പുളിക്കീഴ് പൊലീസ് മേൽനടപടി സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. അവിവാഹിതനാണ്. നിരണം ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ അലക്സ് ആശാൻകുടിയുടെ സഹോദരനാണ്