14-cms-hs-kuzhikkala
കുഴിക്കാലാ സി.എം.എസ്.എൽ.പി. സ്​കൂളിളെ കുട്ടികളും അദ്ധ്യാപകരും വയനാടിനുവേണ്ടി സംഘടിപ്പിച്ച 26000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിന് വേണ്ടി ജില്ലാ കളക്ടർ പ്രേം കൃഷ്ണന് കൈമാറിയപ്പോൾ

കുഴിക്കാല : ആഘോഷ പരിപാടികൾ ലളിതമാക്കി 'സ്‌കൂളും നാടും വയനാടിനോടൊപ്പം ' എന്ന വ്യത്യസ്ത പരിപാടിയുമായി ഒാണം ആഘോഷിക്കുകയാണ് കുഴിക്കാലാ സി.എം.എസ്.എൽ.പി സ്​കൂൾ. പങ്കെടുത്തവർക്ക് സദ്യ ഒഴിവാക്കി ഒരു ഗ്ലാസ് പായസം മാത്രം നൽകി. വയനാട് ഉരുൾപൊട്ടലിനു മുമ്പും ശേഷവും 'എന്ന ചിത്രപ്രദർശനം സംഘടിപ്പിച്ചു. സ്‌കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന എല്ലാവർക്കും തങ്ങളുടെ സ്‌കൂൾ അനുഭവവും കലാപരിപാടികളും അവതരിപ്പിക്കാൻ അവസരം ഒരുക്കി. 21 കുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൂർവവിദ്യാർത്ഥികൾക്കും പ്രദേശവാസികൾക്കും സ്‌കൂൾ അങ്കണത്തിൽ തയ്യാറാക്കിയ നിക്ഷേപ പെട്ടിയിൽ വയനാടിനു വേണ്ടി ചെറുതും വലുതുമായ തുകകൾ പേരോ, തുകയോ, അടയാളങ്ങളോ ഇല്ലാതെ കവറിലിട്ട് നിക്ഷേപിക്കാൻ അവസരമുണ്ടായിരുന്നു. ലഭ്യമായ 26,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിന് വേണ്ടി ജില്ലാ കളക്ടർ പ്രേം കൃഷ്ണന് കൈമാറി. സ്‌കൂൾ കറസ്‌പോണ്ടന്റ് റവ.പ്രിൻസ് ജോൺ, പ്രധാന അദ്ധ്യാപിക മിനി ദാനിയേൽ, പി.ടി.എ പ്രതിനിധികളായ സുധീപ് ഗോപി, സജി എം.ടി, അദ്ധ്യാപകരായ സുനിമോൾ ദാനിയേൽ, നീതു ജോൺ, ബിബിത.ടി.വി എന്നിവർ നേതൃത്വം നൽകി.