
പന്തളം : ഇലക്ട്രീഷൻ ജോലിക്കിടയിൽ ഏണിയിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കുളനട ഉള്ളൂന്നൂർ വേലൻ പറമ്പിൽ പരേതനായ ഗണേഷിന്റെ മകൻ പ്രശാന്ത് കുമാർ വി.ജി (കിട്ടു 45) ആണ് മരിച്ചത്. കഴിഞ്ഞ ആഴ്ച കുളനടയിലെ വീട്ടിൽ ഇലക്ട്രീഷൻ ജോലിക്കിടയിൽ ഏണിയിൽ നിന്നും വീണ് തലയ്ക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ.. സേതുലക്ഷ്മി, മക്കൾ: അരവിന്ദ്,ഗായത്രി, സംസ്കാരം നടത്തി.