ചെങ്ങന്നൂർ: ഓണാഘോഷങ്ങളുടെ ഭാഗമായി ചെങ്ങന്നൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ വനിതാ യൂണിയന്റെ നേതൃത്വത്തിൽ പൂക്കള മത്സരം നടത്തി.എൻ.എസ്.എസ് നായകസഭാംഗവും യൂണിയൻ പ്രസിഡന്റുമായ പി.എൻ.സുകുമാരപ്പണിക്കർ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ ഛായാചിത്രത്തിനു മുൻപിൽ ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ഓണത്തിന്റെ സന്ദേശം വരും തലമുറയ്ക്ക് പകർന്നു നൽകുന്നതിനായി കേരളത്തനിമ നിലനിറുത്തി കൃത്യമായ അളവിൽ പൂക്കൾ മാത്രം ഉപയോഗിച്ച് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നടത്തിയ പൂക്കള മത്സരത്തിൽ 14 വനിതാസമാജങ്ങൾ പങ്കെടുത്തു. വിധികർത്താക്കൾ എല്ലാ പൂക്കളങ്ങളും വിശദമായി പരിശോധിച്ച ശേഷം വിധി നിർണ്ണയം നടത്തി. മഹാലക്ഷ്മി വനിതാസമാജം നമ്പർ1753 കോട്ട. (ഒന്നാം സ്ഥാനം) ,ശ്രീ രാജ രാജേശ്വരി വനിതാ സമാജം നമ്പർ1390 പുലിയൂർ (രണ്ടാം സ്ഥാനം), എൻ.എസ്.എസ്.വനിതാ സമാജം നമ്പർ04: മുണ്ടൻകാവ് (മൂന്നാം സ്ഥാനം)യൂണിയൻ സെക്രട്ടറി ബി.കെ.മോഹൻദാസ്, യൂണിയൻ ഭരണ സമിതി അംഗങ്ങളായ ഉളനാട് ഹരികുമാർ, സരേഷ് ബാബു ടി.എസ്, പ്രതിനിധി സഭാംഗം ടി.പി രാമനുജൻ നായർ, വനിതാ യൂണിയൻ പ്രസിഡന്റ് സി. ദീപ്തി, സെക്രട്ടറി ബിനു ഹരികുമാർ, വൈസ് പ്രസിഡന്റ് സുമാ സുധാകരൻ, ഗീതാ വി.നായർ, ഷീലാ ശേഖർ, ശാന്തകുമാരി, സിന്ധു എസ്. കുമാർ, ബിന്ദു ശ്രീകുമാർ, ഹേമലത പിള്ള, പുഷ്പാ ഗണേഷ്, പ്രസന്നാ മോഹൻ എന്നിവർ പങ്കെടുത്തു.