 
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ലാ യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി.യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫിസർ എസ് രവീന്ദ്രൻ എഴുമറ്റൂർ, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, സരസൻ ഓതറ, അനിൽ ചക്രപാണി, മനോജ് ഗോപാൽ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.എൻ. രവീന്ദ്രൻ, കെ.കെ. രവി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, എംപ്ലോയീസ് ഫോറം കോർഡിനേറ്റർ ഷാൻ ഗോപൻ, വൈദികയോഗം രക്ഷാധികാരി ഷാജി ശാന്തി, സെക്രട്ടറി ഷിബു ശാന്തി, വനിതാസംഘം വൈസ് പ്രസിഡന്റ് ഇന്ദു വി.ആർ, ജോ.സെക്രട്ടറി ശ്രീവിദ്യ, സൈബർസേന കോ - ർഡിനേറ്റർ അവിനാഷ് മനോജ് എന്നിവർ പങ്കെടുത്തു.