chandanam
ശബരിമലയിൽ ചന്ദനം അരച്ചെടുക്കുന്ന മെഷ്യന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് നിർവഹിക്കുന്നു

ശബരിമല: ശബരിമലയിൽ കളഭാഭി​ഷേകത്തിനും ഭക്തർക്ക് വിതരണം ചെയ്യുന്നതിനുമുള്ള ചന്ദനം ഇനി സന്നിധാനത്തുതന്നെ അരച്ചെടുക്കും. തിരുവോണദിനം മുതലാണ് ചന്ദനം അരച്ചു തുടങ്ങുന്നത്. ഇപ്പോൾ അരച്ച ചന്ദനം വാങ്ങിയാണ് കളഭാഭിഷേകത്തിനും ഭക്തർക്ക് വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നത്. ചന്ദനം അരച്ചെടുക്കുന്ന മെഷീനിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, ബോർഡ് അംഗം ജി.സുന്ദരേശൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ദേവസ്വം ബോർഡിന്റെ സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിട്ടുള്ള ചന്ദനമുട്ടികളാണ് അരച്ച് ഉപയോഗിക്കുന്നത്. ചന്ദനം അരച്ചെടുക്കുന്ന മെഷീൻ ഒരു ഭക്തൻ കാണിക്കയായി സമർപ്പിച്ചതാണ്. എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, എക്സിക്യൂട്ടീവ് എൻജിനീയർ ശ്യാമപ്രസാദ്, അഡ്മിനിസ്ട്രി ഓഫീസർ ബിജു.വി.നാഥ്, അസിസ്റ്റന്റ് എൻജിനീയർ മനോജ് കുമാർ എന്നിവർ പങ്കെടുത്തു.