പത്തനംതിട്ട: വിദ്യാഭ്യാസ വകുപ്പിൽ ജില്ലയിലെ എൽ.പി.എസ്.എ ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്ന് എൽ പി. എസ്. എ ഉദ്യോഗാർത്ഥികളുടെ കൺവെൻഷൻ ആവശ്യപ്പെട്ടു. ഒഴിവുകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് പുതിയ റാങ്ക് ലിസ്റ്റിൽ ഉദ്യോഗാർത്ഥികളുടെ എണ്ണം നിശ്ചയിക്കുന്നത് എന്നതിനാൽ ഒഴിവുകൾ കുറച്ചു കാണിക്കുന്നത് നിരവധി പേരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തും. റിട്ടയർമെന്റ്, പ്രൊമോഷൻ എന്നിവയിലൂടെ വരുന്ന ഒഴിവുകൾ പി.എസ്.സി ക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തുന്നതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. വിദ്യാഭ്യാസ പ്രവർത്തകൻ റെജി മലയാലപ്പുഴ യോഗം ഉദ്ഘാടനം ചെയ്തു.എൽ.പി.എസ്.എ ഉദ്യോഗാർത്ഥികോർഡിനേറ്റർ സമീറ അദ്ധ്യക്ഷത വഹിച്ചു. അരുൺ മോഹൻ, പി.ടി മാത്യു, അഞ്ജു അരുൺ, സൽമ, കെ.എ തൻസീർ എന്നിവർ സംസാരിച്ചു.