chathayam
ഗുരുചെങ്ങന്നൂർ ട്രോഫി ചെങ്ങന്നൂർ ചതയം ജലോത്സവത്തിന്റെ ട്രാക്കും ഹീറ്റ്സും നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സാലിഷ് ബഷീർ നിർവഹിക്കുന്നു

ചെങ്ങന്നൂർ: ചതയം ജലോത്സവ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗുരുചെങ്ങന്നൂർ ട്രോഫി ചെങ്ങന്നൂർ ചതയം ജലോത്സവത്തിന്റെ ട്രാക്കും ഹീറ്റ്സും നിശ്ചയിച്ചു. ഇതുമായി ബന്ധപ്പെട്ടു നടന്ന നറുക്കെടുപ്പ് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സാലിഷ് ബഷീർ നിർവഹിച്ചു. ലോത്സവ സമിതി ചെയർമാൻ എം.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ആർ.പ്രഭാകരൻ നായർ, ജനറൽ കൺവീനർ അജി.ആർ.നായർ, കൃഷ്ണകുമാർ കൃഷ്ണവേണി, മുരുകൻ പൂവക്കാട്ട് മുലയിൽ, കെ.ജി.കർത്താ, ജോൺ മുളങ്കാട്ടിൽ, എസ്.വി .പ്രസാദ്, സജിത്ത് മംഗലത്ത്, വിനോദ് കുമാർ, മുരുകൻ, പദ്മകുമാർ, പള്ളിയോട ക്യാപ്റ്റൻമാർ, പ്രതിനിധികൾ, കരനാഥന്മാർ എന്നിവർ പങ്കെടുത്തു. എ ബാച്ചിൽ ഒന്നാം ഹീറ്റ്സിൽ കീഴ്ചേരിമേലും, ഓതറയും രണ്ടാം ഹീറ്റ്സിൽ ഉമയറ്റു കരയും മുണ്ടൻകാവും മൂന്നാം ഹീറ്റ്സിൽ മഴുക്കീർ, കീഴ് വന്മഴി , പ്രയാർ എന്നിവർ മത്സരിക്കും. ബി ബാച്ചിൽ ഒന്നാം ഹീറ്റ് സിൽ കോടിയാട്ടുകര, കടപ്ര. രണ്ടാം ഹീറ്റ്സിൽ വന്മഴി, മുതവഴി എന്നീ പള്ളിയോടങ്ങളും മത്സരിക്കും.