വെച്ചൂച്ചിറ: പരുവ മഹാദേവ ക്ഷേത്ര ഭരണസമിതി.പ്രദേശത്തെ കിടപ്പുരോഗികൾക്ക് ഓണസമ്മാനം വിതരണം ചെയ്തു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.കെ ജയിംസ് ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പ്രസന്നകുമാരി,പരുവ മഹാദേവ ക്ഷേത്രം പ്രസിഡന്റ് സോനു എസ്.കൊട്ടാരത്തിൽ,സെക്രട്ടറി മനോജ്കുമാർ,ജി. ബാലഗോപാൽ തുടങ്ങിവർ പ്രസംഗിച്ചു.