1

മല്ലപ്പള്ളി : ആയുർവേദ പാരമ്പര്യവുമായി ബന്ധപ്പെട്ട് കല്ലൂപ്പാറ ഇണ്ടംതുരുത്തിൽ തറവാട്ടിൽ തിരുവോണക്കാഴ്ചയുമായി മലവേട സമൂഹമെത്തി. പുറമടിയാട്ടം, കോൽക്കളി, കൈകൊട്ടിക്കളി, മുടിയാട്ടം തുടങ്ങിയ ഗോത്രകലകളും അവതരിപ്പിക്കുകയുണ്ടായി. തുടർന്ന് ഓണസദ്യയുണ്ട് അടുത്തവർഷം കാണാം എന്നുള്ള ഉറപ്പുനൽകി മടങ്ങി. കുടുംബകാരണവർ ഇ.എൻ.ഗോപാലകൃഷ്ണനും ആയുർവേദ പാരമ്പര്യത്തിന്റെ കവലാളായ ഡോ.മഞ്ജു മധുസൂദനനും ടി.എസ്.മധുസൂദനനും നേതൃത്വം നൽകി. വ്യവസായി ഡോ.ജോൺ മാത്യു, കുടുംബയോഗം പ്രസിഡന്റ് മോഹൻദാസ്, ഭാര്യ സുഗന്ധി, ഗോപാലകൃഷ്ണന്റെ മക്കളായ ജ്യോതി ഗോപാൽ, ഭർത്താവ് സതീഷ് വാളോത്തിൽ (ഇരവിപേരൂർ പഞ്ചായത്ത് എട്ട് വാർഡ് മെമ്പർ), ഡോ.രോഹിണി ലക്ഷ്മി, പൊതുപ്രവർത്തകൻ ഏബ്രഹാം മാത്യു കല്ലൂപ്പാറ എന്നിവരും പങ്കുചേർന്നു.