volly

മല്ലപ്പള്ളി : അത്യാൽ ശാലോം മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ

അഖില കേരള വോളിബാൾ മത്സരങ്ങൾ 18 മുതൽ 22 വരെ പെരുമ്പെട്ടി എം.ടി.യു.പി സ്കൂൾ ഗ്രൗണ്ടിൽ വൈകുന്നേരം 4.30 മുതൽ നടക്കും. യൂണിവേഴ്സിറ്റി , പ്രൈം വോളി കളിക്കാർ, തമിഴ്നാടിന്റെ താരങ്ങൾ എന്നി​വർ പങ്കെടുക്കും. ഫൈനൽ ദിനമായ ഞായറാഴ്ച്ച വൈകുന്നേരം 4.30ന് വനിതാമത്സരം. തുടർന്ന് പുരുഷടീമിന്റെ ഫൈനൽ നടക്കും. ഗാലറി, ചെയർ എന്നിവയ്ക്ക് മിതമായ നിരക്കിൽ പാസുകൾ ലഭ്യമാണ്. കൂടാതെ ആദ്യ ദിവസം തന്നെ എല്ലാ ദിവസത്തേയും കളികൾ കാണുന്നതിന് ടിക്കറ്റുകൾ ലഭ്യമാണ്.