samskara-arts-club

പന്തളം: പൂഴിക്കാട് സംസ്‌കാര ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് ബിപിൻ ബോബൻ പതാക ഉയർത്തി. സമ്മേളനം കവി ഉണ്മ മോഹൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് രക്ഷാധികാരി എം.കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം ഡോ.പി.ജെ.പ്രദീപ് കുമാറും വിജയികൾക്കുള്ള സമ്മാനദാനം കവി ഉണ്ണികൃഷ്ണൻ പൂഴിക്കാടും നിർവഹിച്ചു. കൗൺസിലർമാരായ ശോഭന കുമാരി, സീന.കെ, കെ.മണിക്കുട്ടൻ, ബി.പ്രദീപ്, എൻ.പ്രദീപ് കുമാർ, ആർ.ജയൻ, എം.കെ.മുരളീധരൻ, എ ബിജു, എൻ.പ്രവീൺകുമാർ, ശരൺ ലാൽ, അഖിൽ ശങ്കർ, ലെനിൻ.ടി, വിനീഷ് പ്രസാദ്, സിദ്ധാർത്ഥ്.വി എന്നിവർ പ്രസംഗിച്ചു.