പന്തളം: കുളനട പുതുവാക്കൽ ഗ്രാമീണ വായനശാലയിൽ ഗ്രന്ഥശാല ദിനം ആചരിച്ചു.പ്രസിഡന്റ് ജോസ് കെ. തോമസ് പതാക ഉയർത്തി. സെക്രട്ടറി ശശി പന്തളം സന്ദേശം നൽകി. സജി വർഗീസ്, സുനിൽ ജോൺ, എം.കെ. ബിനോജ്, ഷൈജു തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.