പത്തനംതിട്ട: ശ്രീനാരായണ ധർമ്മസേവാ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ രണ്ടാമത് പാറയ്ക്കൽ തീർത്ഥാടനവും ഗുരുദേവന്റെ പാറയ്ക്കൽ സന്ദർശനത്തിന്റെ 110-ാമത് വാർഷികവും ഇന്ന് ആരംഭിക്കും. രാവിലെ 10.30ന് രണ്ടാമത് തീർത്ഥാടന സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. നവീകരിച്ച പുണ്യതീർത്ഥ മണ്ഡപത്തിലും ആൽത്തറയിലും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ചെയർമാൻ ഹരിലാൽ, കൺവീനർ അനിൽ പി.ശ്രീരംഗം, പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ്, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻബാബു, ചേപ്പാട് യൂണിയൻ പ്രസിഡന്റ് സലീംകുമാർ, തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ.എസ്.ഉഴത്തിൽ, പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽ കുമാർ എന്നിവർ പ്രസംഗിക്കും. ശ്രീനാരായണ ധർമ്മസേവാ സംഘം ട്രസ്റ്റ് പ്രസിഡന്റ് കെ.എൻ.ഭദ്രൻ സ്വാഗതവും എസ്.എൻ.ഡി.പി യോഗം പാറയ്ക്കൽ ശാഖാ പ്രസിഡന്റ് ശ്രീകുമാരി നന്ദിയും പറയും.
വൈകിട്ട് മൂന്നിന് നടക്കുന്ന സമ്മേളനം ചക്കുളത്തുകാവ് ഭഗവതീക്ഷേത്രം ട്രസ്റ്റ് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. കോട്ടയം ഗുരുനാരായണ സേവാനികേതൻ ആചാര്യൻ കെ.എൻ.ബാലാജി അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും.
18ന് രാവിലെ 10ന് തീർത്ഥാടന സമ്മേളനം കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യനും ശ്രീനാരായണ ആഗോള സംഗമവും പദയാത്രാ സ്വീകരണവും മന്ത്രി സജി ചെറിയാനും ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി അദ്ധ്യക്ഷത വഹിക്കും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. വൈകിട്ട് 4ന് സാംസ്‌ക്കാരിക സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. പി.സി വിഷ്ണുനാഥ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
19ന് രാവിലെ 10ന് സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലും വൈകിട്ട് 5ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയും സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും.
20ന് രാവിലെ 10ന് കിഴങ്ങുവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.ജി.ബൈജുവും വൈകിട്ട് 3ന് ശിവഗിരിമഠം മുഖ്യതന്ത്രി ശ്രീനാരായണ പ്രസാദും സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും . വൈകിട്ട് 6.30ന് സമാപന സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.