മല്ലപ്പള്ളി : കുടുംബത്തോടൊപ്പം ആറ്റിൽ കുളിക്കാനെത്തിയ യുവാവ് മുങ്ങിമരിച്ചു. ചങ്ങനാശേരി പായിപ്പാട് കുന്നം പതിനെട്ടിൽ ചെല്ലപ്പന്റെ മകൻ സുഭാഷ് (47) ആണ് മരിച്ചത്. ഭാര്യ ഷീബാ (ശ്രീജ ), മക്കളായ അനഘ , അനന്യ, അനഘേഷ് എന്നിവർക്കും ബന്ധുക്കൾക്കുമൊപ്പം പുറമറ്റത്ത് മണിമലയാറ്റിലെ പാറക്കടവിൽ കുളിക്കാനെത്തിയപ്പോൾ കാൽവഴുതി വീഴുകയായിരുന്നു.
അഗ്‌നിരക്ഷസേന സ്‌കൂബാ ടീം വൈകിട്ട് നാലുമണിയോടെ മൃതദേഹം കണ്ടെത്തി. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യവീടായ കാഞ്ഞിരപ്പാറയിൽ കുടുംബസമേതം എത്തിയതായിരുന്നു സുഭാഷ്.