
മല്ലപ്പള്ളി : രാജ്യത്തിന്റെ ഭരണഘടനയെക്കുറിച്ച് അറിഞ്ഞും അറിയിച്ചും വിദ്യാർത്ഥികൾ. നാഷണൽ സർവ്വീസ് സ്‌കീം തിരുവല്ല ക്ലസ്റ്റർ ആണ് പരിപാടിക്കു തുടക്കമിട്ടത്. പദ്ധതിയുടെ ക്ലസ്റ്റർ തല ഉദ്ഘാടനം ചെങ്ങരൂർ സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ കുഞ്ഞുകോശി പോൾ നിർവഹിച്ചു. മയക്കുമരുന്നിനെതിരായ എൽ.ഇ.ഡി ബോർഡിന്റെ സ്വിച്ച് ഓൺ കർമ്മം സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.എച്ച്.അൻസിം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ജോയ് സാം കെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.ജോയ്‌സി പി.പാവു, അരുൺ.എ , ഡോ.റാണി കോശി, മുഹമ്മദ് ഹുനൈസ് എന്നിവർ പ്രസംഗിച്ചു.