payasa

വള്ളിക്കോട് കോട്ടയം : സെന്റ് മേരീസ് യാക്കോബായ യൂത്ത് അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായുള്ള പായസ ചലഞ്ച് വികാരി ഫാദർ സാംസൺ വറുഗീസ് ഉദ്ഘാടനം ചെയ്തു. ഇടവക വൈസ് പ്രസിഡന്റ് എൻ.എം.വറുഗീസ് അദ്ധ്യക്ഷത വഹിച്ചു.

പ്രധാനദ്ധ്യാപകൻ ജോസ് പനച്ചയ്ക്കൽ, റെജി ഏബ്രഹാം, മോൺസൺ ജോർജ്ജ്, സോണി എസ്.യോഹന്നാൻ, നികിത മേരി മോൺസൺ, ഷെജിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.